തൃക്കരിപ്പൂർ: സർക്കാരിന്റെ വിവിധ ഭവന പദ്ധതികളിൽ ഉൾപ്പെട്ടിട്ടും പ്രവർത്തി പൂർത്തിയാക്കുവാൻ സാധിക്കാത്ത വീടുകൾക്ക് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൽസാർ ചാരിറ്റബിൾ ട്രസ്റ്റ് സഹായം വിതരണ സമ്മതപത്രം തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ ഏറ്റുവാങ്ങി. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ 11 കുടുംബങ്ങൾക്ക് 75000 മുതൽ 175 000 രൂപ വരെയുള്ള 15 ലക്ഷം രൂപയാണ് ആകെ നൽകുന്നത്. സി.എച്ച് മുഹമ്മദ് കോയ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ട്രസ്റ്റി മെമ്പർ സഫ്വാൻ സലാഹുദീൻ, മുൻഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശംസുദീൻ ആയിറ്റി,ബ്ലോക്ക് മെമ്പർമാരായ ടി.എസ്.നജീബ്,സി ചന്ദ്രമതി,പൊതുപ്രവർത്തകനായ കെ.വി.രാഘവൻ ,അഡ്വ.എം.ടി.പി അബ്ദുൽ ഖരീം ,മജ്ലീസെ ഹസ്സൻ ,എം.അബ്ദുൾ ഗഫാർ,എം.മുഹമ്മത്കുഞ്ഞി,എം.അബ്ദുൾ ഖാദർ എൻ.പി.ഹാരിസ് ,ഫായിസ് ബീരിച്ചേരി കെ.എംഫരീദ,സാജിത സഫറുള്ള, എം. ഷൈമ,വി.പി സുനീറ,വി.ഇ.ഒ രജീഷ എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |