കൊടുങ്ങല്ലൂർ: സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പ് സഹകരണ ജനാധിപത്യ വേദി തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. എറിയാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയർമാനും മുൻ ജില്ലാ ബാങ്ക് പ്രസിഡന്റുമായ എം.കെ.അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം.നാസർ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.എസ്.രവീന്ദ്രൻ, സി.സി.ബാബുരാജ്, അഡ്വ. വി.എം.മൊഹിയുദ്ദീൻ, അഡ്വ. പി.എച്ച്.മഹേഷ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരായ പി.ബി.മൊയ്തു, ഇ.എസ്.സാബു, സുനിൽ പി.മേനോൻ, മുസ്‌ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി സി.എ.ജലീൽ, മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റുമാരായ പി.വി.രമണൻ, ഇ.കെ.സജീവൻ എന്നിവർ സംസാരിച്ചു. കെ.എഫ്.ഡൊമിനിക്ക് സ്വാഗതവും പി.എ.മുഹമ്മദ് സഗീർ നന്ദിയും പറഞ്ഞു.
സഹകരണ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ എം.കെ.അബ്ദുൾ സലാം ഉദ്ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |