ബാഴ്സസലോണ : സ്പാനിഷ് ലാലിഗയിൽ ഇന്ന് നടക്കുന്ന നിർണായക എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്സലോണയും റയൽ മാഡ്രിഡും മുഖാമുഖം വരുന്നു. ഇന്ന് ബാഴ്സയുടെ തട്ടകമായ നൗക്യാംപിൽ ഇന്ത്യൻ സമയം രാത്രി 7.45 മുതലാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന പോരാട്ടം. നിലവിൽ പോയിന്റ്് ടേബിളിൽ ഒന്നാമതുള്ള ബാഴ്സയും രണ്ടാമതുള്ള റയലും തമ്മിലുള്ള പോരാട്ടം സീസണിലെ ചാമ്പ്യൻമാരെ നിർണയിക്കുന്ന പോരാട്ടം കൂടിയാണെണാണ് വിലയിരുത്തൽ.
ബാഴ്സയ്ക്ക് 34 മത്സരങ്ങളിൽ നിന്ന് 79 പോയിന്റുംം റയലിന് ഇത്രയും മത്സരങ്ങളിൽ നിന്ന് 75 പോയിന്റുമാണ് ഉള്ളത്. ചാമ്പ്യൻസ് ലീഗ് കിരീടമോഹം രണ്ട് ടീമിനും അവസാനിച്ചതിനാൽ ലീഗ് കിരീടമെങ്കിലും സ്വന്തമാക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയിറങ്ങുന്ന ഇരു ടീമും ഇന്ന് വിജയത്തിൽക്കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല.
സമീപ കാല മത്സരങ്ങളിലെ ഫലം പരിശോധിക്കുമ്പോൾ ബാഴ്സയ്ക്കാണ് മുൻ തൂക്കം.
ലൈവ്
ഫാൻ കോഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |