തൃത്താല: ഞാങ്ങാട്ടിരി എ.യു.പി സ്‌കൂളിലെ 12 വയസിന് താഴെയുള്ള കുട്ടികൾക്കായി അവധിക്കാല ഫുട്‌ബാൾ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിശീലന ക്യാമ്പ് തൃത്താല ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ എ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.വി.സുധീർ കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ കെ.അനിൽകുമാർ, കെ.കൃഷ്ണൻ, ടി.കെ.രവീന്ദ്രൻ, അനീസ് മാട്ടായ, ടി.കെ.വാണി, കെ.ഭാവന, ധന്യ ജുവൈരിയ സംസാരിച്ചു. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർ പി.അനിൽകുമാർ, ബീന, ഗീത എന്നിവർ സ്‌കൂളിന് കായിക ഉപകരണങ്ങൾ സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |