കാഞ്ഞങ്ങാട്: അതിയാമ്പൂർ ബാലബോധിനി ഗ്രന്ഥാലയം വായനാ വെളിച്ചം ആറാം ഘട്ടത്തിൽ എം. കുഞ്ഞമ്പു പൊതുവാളിന്റെ എ.സി കണ്ണൻ നായർ പൂത്തുലഞ്ഞ പൂമരം പുസ്തകത്തെ കുറിച്ച് ചർച്ച നടത്തി. ഗ്രന്ഥകർത്താവിന്റെ ചെമ്മട്ടംവയലിലെ വീട്ടുമുറ്റത്ത് നടന്ന മുഖാമുഖം ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് പി. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ കുഞ്ഞമ്പു പൊതുവാളുമായി സംവാദവും നടത്തി. കുട്ടികളുടെ ആസ്വാദന കുറിപ്പും മുഖാമുഖത്തിൽ വായിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി. വി. ഗോപി സ്വാഗതം പറഞ്ഞു. ബാലവേദി പ്രസിഡന്റ് എം. ദേവനന്ദ അദ്ധ്യക്ഷയായി. ഗ്രന്ഥാലയം പ്രസിഡന്റ് എ.കെ ആൽബർട്ട്, വി. ഉഷ, ലൈബ്രേറിയന്മാരായ കെ. സുനിത, കെ.വി പുഷ്പ, വായനശാല വൈസ് പ്രസിഡന്റ് എൻ. ഗീത എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |