പൂവ്വാർ: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി പൂവാർ വില്ലേജിൽ പച്ചക്കറി കൃഷി ചെയ്യാൻ താത്പര്യമുള്ള സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും, റെസിഡന്റ്സ് അസോസിയേഷനുകൾ, സ്കൂളുകൾ അങ്കണവാടികൾ, കുടുംബശ്രീ യൂണിറ്റുകൾ, തൊഴിലുറപ്പ് മുഖാന്തിരമുള്ള കൃഷി ഗ്രൂപ്പുകൾക്കും ആവശ്യാനുസരണം പച്ചക്കറി തൈകളും വിത്തുകളും സൗജന്യമായി നൽകുന്നു. ഒരു യൂണിറ്റ് 50 തൈകളാണ്. സ്ഥല ലഭ്യത അനുസരിച്ച് ഒരാൾക്ക് ഒന്നിലധികം യൂണിറ്റുകൾ ആരംഭിക്കാം. തെങ്ങിൻ തൈകൾ, മറ്റ്ഫലവൃക്ഷ തൈകൾ,കുറ്റി കുരുമുളക്,വാഴ,മരിച്ചിനി, കിഴങ്ങു വർഗങ്ങൾ, നെൽകൃഷി, ജൈവ പച്ചക്കറി, തെങ്ങിന്റെ ഇടവിള കൃഷി,കിഴങ്ങു വർഗ കിറ്റ്,പച്ചക്കറി കൃഷി ടെറസിലും മുറ്റത്തും,പുഷ്പ കൃഷി തുടങ്ങിയവ ആരംഭിക്കാം. താത്‌പര്യമുള്ള കർഷകർ പൂവാർ കൃഷി ഭവനുമായി ബന്ധപ്പെടേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |