തിരുവനന്തപുരം: ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.ആർ.ഗൗരിയമ്മയുടെ നാലാം ചരമവാർഷികം ആചരിച്ചു. തിരുവനന്തപുരം നന്ദൻകോട് ജെ.എസ്.എസ് ആസ്ഥാനത്തെ ഗൗരിയമ്മ നവതി മന്ദിരത്തിൽ പാർട്ടി പ്രവർത്തകർ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡോ. പി.സി.ബീനാകുമാരി ഉദ്ഘാടനം ചെയ്തു. ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് സംഗീത് ചക്രപാണി അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സെന്റർ അംഗവും പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ സീതത്തോട് മോഹൻ, തിരുവനന്തപുരം കോർപ്പറേഷൻ ജെ.എസ്.എസ് കൗൺസിലർ സുരകുമാരി, പാർട്ടി സെന്റർ അംഗവും കൊല്ലം ജില്ലാ സെക്രട്ടറിയുമായ കടവൂർ ചന്ദ്രൻ, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എ.അജികുമാർ, അഡ്വ. പി.ആർ.ബാനർജി, ആലപ്പുഴ ജില്ലാ സെക്രട്ടറി സുരേഷ് ബാബു, ജില്ലാ പ്രസിഡന്റ് എൽ.ശിവാനന്ദൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. പോത്തൻകോട് വിജയൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ
കുന്നത്തുകാൽ മണികണ്ഠൻ, ജമീല, തങ്കമണി, ബേബി എന്നിവർ സംസാരിച്ചു.
രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തരുത്: മനോജ് ഭട്ടാചാര്യ
തിരുവനന്തപുരം: രാജ്യത്തിന്റെ പരമാധികാരം പാക് തീവ്രവാദത്തിനും അമേരിക്കൻ സാമ്രാജ്യത്വത്തിനും മുന്നിൽ പണയപ്പെടുത്തരുതെന്ന് ആർ.എസ്.പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ.
പ്രോഗ്രസീവ് സ്റ്റുഡന്റ്സ് യൂണിയൻ ദേശീയ സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.എസ്.യു ദേശീയ പ്രസിഡന്റ് ബലറാം സജീവ് അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ മുഖ്യപ്രഭാഷണം നടത്തി. യു.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ, ഐക്യമഹിളാസംഘം ദേശീയ സെക്രട്ടറി കെ. സിസിലി, ആർ.വൈ.എഫ് പ്രസിഡന്റ് കോരാണി ഷിബു, മുഹമ്മദ് സെയ്ഫുള്ള, ശാന്തി അനിൽകുമാർ, കൗശിക് ഭൗമിക് , ദേബ് ജ്യോതി ദാസ്, അനന്തകൃഷ്ണൻ , സുബ്രായ്ഡു എന്നിവർ സംസാരിച്ചു.
റെയിൽവെ സ്റ്റേഷനുകളിൽ നിരീക്ഷണം തുടരുന്നു
തിരുവനന്തപുരം:ഇന്ത്യാ-പാക് സംഘർഷവുമായി ബന്ധപ്പെട്ട് റെയിൽവെ സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയ നിരീക്ഷണം, വെടിനിറുത്തൽ പ്രഖ്യാപനം വന്നെങ്കിലും തുടരുന്നു. പ്രധാന സ്റ്റേഷനുകളിൽ പ്രവേശന കവാടങ്ങളിലെല്ലാം മെറ്റൽ ഡിറ്റക്ടർ സംവിധാനം ഉപയോഗിച്ചുള്ള പരിശോധനയുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ കൂടുതൽ മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിക്കുകയും പൊലീസ് ഉദ്യോഗസ്ഥരുടെ അംഗബലം വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തുന്നുണ്ട്.
സംശയകരമായ വിധത്തിൽ ആൾക്കാരെയോ മറ്രെന്തെങ്കിലും വസ്തുക്കളോ കണ്ടാൽ റെയിൽവെ കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്ന നിർദ്ദേശവുമുണ്ടായിരുന്നു.
കൺട്രോൾ റൂം നമ്പരുകൾ: റെയിൽ അലർട്ട് കൺട്രോൾ: 9846200100, എമർജൻസി റെസ്പോൺസ് കൺട്രോൾ :112
റെയിൽവേ കൺട്രോൾ :139.
കള്ള് ഷാപ്പുകളുടെ പുനർ വില്പനയ്ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ വിറ്റുപോകാത്ത കള്ള് ഷാപ്പുകൾ 2026 മാർച്ച് 31 വരെ നടത്താനുള്ള പുനർവില്പനയിൽ പങ്കെടുക്കാൻ 17 വരെ https://etoddy.keralaexcise.gov.in എന്ന eToddy പ്ളാറ്റ്ഫോം മുഖേന അപേക്ഷിക്കാം. രണ്ട് ഘട്ടമായി വേണം അപേക്ഷിക്കാൻ. ഒന്നാം ഘട്ടത്തിൽ ഒറ്റത്തവണ രജിസ്ട്രേഷൻ ഉള്ളവർക്ക് അത് പുതുക്കാനും അല്ലാത്തവർക്ക് പുതുതായി ഒറ്രത്തവണ രജിസ്ട്രേഷൻ എടുക്കാനും സാധിക്കും. 1000 രൂപയാണ് അപേക്ഷാ ഫീസ്. ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയായവർക്ക് മാത്രമേ വില്പനയിൽ പങ്കെടുക്കാൻ സാധിക്കൂ. ഒറ്റത്തവണ രജിസ്ട്രേഷന്റെ കാലാവധി ഒരു സാമ്പത്തികവർഷമായി നിജപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് keralaexcise.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |