പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 4541 നമ്പർ പത്തനംതിട്ട ടൗൺ ബി (താഴെ വെട്ടിപ്പുറം) ശാഖയിലെ ഗുരുക്ഷേത്രത്തിലെ പതിനാലാമത് പ്രതിഷ്ഠാ വാർഷികം നടന്നു. യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ദീപേഷ് കെ ബാലൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ അവാർഡുകൾ വിതരണം ചെയ്തു. യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, കെ.ആർ.സലീലനാഥ്, ജി സുധീർ, ഗീതാ സദാശിവൻ, ശാഖ വൈസ് പ്രസിഡന്റ് വിനോദ് കോട്ടക്കൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |