റായ്പൂർ: നിറയെ ജനങ്ങളുമായി വന്ന ട്രക്ക് ഒരു ട്രെയിലർ ലോറിയിലേക്ക് ഇടിച്ചുകയറി 13പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ സരഗാവോനിന് സമീപമാണ് ദുരന്തം. റായ്‌പൂർ-ബലോഡബസാർ റോഡിൽ ഞായറാഴ്‌ച രാത്രിയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
ചൗതീയ ഛട്ടി എന്ന സ്ഥലത്ത് ഒരു പരിപാടിയിൽ പങ്കെടുത്ത ജനങ്ങളുമായി വരികയായിരുന്നു ട്രക്ക്. 13 പേർ അപകടത്തിൽ മരിച്ചതായും റായ്‌പൂർ എസ്.പി ലാൽ ഉമ്മീദ് സിംഗ് അറിയിച്ചു.നാല് കുട്ടികളും ഒൻപത് സ്‌ത്രീകളും മരിച്ചതായാണ് വിവരം. ബൻസാരി ഗ്രാമത്തിൽ നിന്നും ഛട്ടോട് ഗ്രാമത്തിൽ ഒരു കുടുംബസംഗമത്തിൽ പങ്കെടുക്കാൻ പോയവരാണ് അപകടത്തിൽ പെട്ടവർ. പരിക്കേറ്റവരെ റായ്‌പൂരിലെ ഡോ.അംബേദ്‌കർ സ്‌മാരക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.
സംഭവം നടന്നയുടൻ പൊലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്‌തു. അപകടകാരണം കൃത്യമായി അന്വേഷിക്കുമെന്ന് റായ്പൂർ കളക്ടർ ഗൗരവ് സിംഗ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |