ടൊവിനോ തോമസ് നായകനായി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന "നരിവേട്ട" എന്ന. ചിത്രത്തിന് യു/ എ സർട്ടിഫിക്കറ്റ്. മേയ് 23ന് റിലീസ് ചെയ്യും. ഒരു തുണ്ട് ഭൂമിക്കായി ആദിവാസികൾ നടത്തിയ സമരവും, പൊലീസ് വെടിവയ്പ്പും ചില ചരിത്ര സംഭവങ്ങളെ അനുസ്മരിപ്പിച്ച ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധേയമായിരുന്നു. ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രത്തെയൊക്കെ ഓർമ്മിപ്പിക്കുന്നു ട്രെയിലർ. .സി.കെ. ജാനുവായി ആര്യ സലിം എത്തുന്നു എന്ന് ട്രെയിലർ കണ്ട പ്രേക്ഷകരും പറയുന്നു. ജാനുവിനെ ഓർമ്മപ്പെടുത്തുന്ന രീതിക്കാണ് ആര്യ സലിമിന്റെ അഭിനയവും കഥാപാത്രവും. വലിയ ക്യാൻവാസിൽ, ബിഗ്ബ ഡ്ജറ്റിൽ ഒരുങ്ങുന്ന നരിവേട്ട'യിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്.
കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം നേടിയ അബിൻ ജോസഫ് തിരക്കഥ രചിക്കുന്നു . ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ. എം ബാദുഷ, പി .ആർ. ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |