SignIn
Kerala Kaumudi Online
Saturday, 21 June 2025 2.47 PM IST

ഈ ചെടി വീ്ട്ടിലുണ്ടെങ്കിൽ കടം വരില്ല,​ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

Increase Font Size Decrease Font Size Print Page
d

വീട്ടിൽ തുളസി ചെടി നട്ടുപിടിപ്പിക്കുന്നത് വളരെ നല്ലതാണെന്നാണ് വിശ്വാസം. പവിത്രമായി കണക്കാക്കപ്പെടുന്ന ഈ ചെടി വൃന്ദ എന്നും അറിയപ്പെടുന്നു. മോക്ഷത്തിനായി സഹായിക്കുന്ന സസ്യം കൂടിയാണ് തുളസിയെന്നാണ് വിശ്വാസം. മഹാ വിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും സാന്നിദ്ധ്യം തുളസിയിൽ കുടികൊളളുന്നു എന്നും വിശ്വസിക്കപ്പെടുന്നു.

വീടിന്റെ വടക്ക്, കിഴക്ക്, വടക്ക് - കിഴക്ക് ഭാഗങ്ങളിൽ തുളസിച്ചെടി വളർത്തുന്നതാണ് ഉത്തമം. ഈ മൂന്ന് ദിശകളിലും തുളസി വളരുന്നുണ്ടെങ്കിൽ അത് വളരെ നല്ലതാണ്. തുളസിയോടൊപ്പം മുള്ളുള്ള ചെടികൾ വളർത്താൻ പാടില്ല. തനിയെ വളർന്ന് വരികയാണെങ്കിൽ അത് എത്രയും വേഗം വെട്ടിമാറ്റേണ്ടതാണ്.

ആൽ ചെടിയും തുളസിക്ക് സമീപം വരാൻ പാടില്ല. ഇത് കുടുംബത്തിൽ വലിയ ദാരിദ്ര്യത്തിന് കാരണമാകുന്നു.

തുളസിക്ക് സമീപം ചപ്പുചവറുകൾ ഇടാൻ പാടുള്ളതല്ല. അഴുക്ക് ജലം കെട്ടിക്കിടക്കുന്നതും ദോഷമാണ്.

ജ്യോതിഷത്തിൽ തുളസിയിലയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട് . തുളസിച്ചെടി വീട്ടിലുണ്ടെങ്കിൽ യമദേവൻ വീ്ട്ടിലേക്ക് കടക്കില്ലെന്നാണ് വിശ്വാസം. വാസ്തു ശാസ്ത്രപ്രകാരം തുളസിച്ചെടിയുടെ വേര് വീടിന്റെ പ്രധാന കവാടത്തിൽ തൂക്കിയിടുന്നത് ഐശ്വര്യമാണ്. ഇത് നെഗറ്റീവ് എനർജിയെ തടയും. തുളസിയുടെ വേര് ഒരു ചുവന്ന തുണിയിൽ അരിയും ചേർത്ത് കെട്ടിയതിന് ശേഷം ഇത് വീടിന്റെ പ്രധാന വാതിലിൽ സ്ഥാപിക്കുക. ഇങ്ങനെ ചെയ്യുന്നത് സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം.

തുളസിച്ചെടിക്ക് രാവിലെ വെള്ളമൊഴിക്കുന്നതാണ് നല്ലത്. മറ്റ് സമയങ്ങളിൽ വെളളം ഒഴിക്കുന്നത് ദോഷങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. തുളസിക്ക് ചുറ്റും മൂന്ന് പ്രാവശ്യം വലം വയ്‌ക്കുന്നതും വളരെ നല്ലതാണ്.

ഏകാദശി ദിനത്തിൽ തുളസിച്ചെടിയിൽ വെള്ളമൊഴിക്കാൻ പാടില്ല. കാരണം തുളസി എന്നാൽ ലക്ഷ്മി ദേവി എന്നാണ് സങ്കൽപ്പം. അതിനാൽ ഏകാദശി ദിവസം വ്രതമെടുക്കുന്ന ദേവിക്ക് ജലം കൊടുക്കുന്നത് വലിയ ദോഷങ്ങൾ വരുത്തിവയ്‌ക്കും. അന്നത്തെ ദിവസം തുളസിയില ഇറുക്കുവാനും പാടില്ല.

TAGS: MY HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.