കൊച്ചി: വിപണി വികസിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ പൊതുമേഖല ഇന്‍ഷ്വറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍(എല്‍.ഐ.സി) പുതിയ പ്‌ളാനുകള്‍ അവതരിപ്പിച്ചു. നവ ജീവന്‍ ശ്രീ (പ്ലാന്‍ 912), നവ ജീവന്‍ ശ്രീ സിംഗിള്‍ പ്രീമിയം (പ്ലാന്‍ 911) എന്നിവ എല്‍.ഐ.സിയുടെ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുടെയും ചുമതല വഹിക്കുന്ന സത്പാല്‍ ഭാനു പുറത്തിറക്കി. സമ്പാദ്യം, സംരക്ഷണം എന്നിവയുടെ സംയോജിപ്പിക്കുന്നതാണ് പുതിയ പ്ലാനുകള്‍,
യുവതലമുറയുടെ സ്വപ്നങ്ങള്‍, ലക്ഷ്യങ്ങള്‍, ഉത്തരവാദിത്തങ്ങള്‍ തുടങ്ങിയ വ്യക്തികളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ അനുയോജ്യമാണ് നവജീവന്‍ ശ്രീ പോളിസികള്‍. ലൈഫ് ഇന്‍ഷ്വറന്‍സിനൊപ്പം മൂലധനം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്നതാണ് നവ് ജീവന്‍ ശ്രീ സിംഗിള്‍ പ്രീമിയം പോളിസി. രണ്ട് പ്ലാനുകളും പോളിസി കാലയളവില്‍ ഗ്യാരണ്ടീഡ് അഡിഷനുകള്‍ നല്‍കുന്നു,
നവ് ജീവന്‍ ശ്രീ
പ്രീമിയങ്ങള്‍ 6. 8. 10, 12 വര്‍ഷങ്ങളില്‍ അടയ്ക്കാം
പോളിസിയില്‍ ചേരുവാനുള്ള കുറഞ്ഞ പ്രായം 30 ദിവസവും, പരമാവധി പ്രായം 60 വയസും
കാലാവധി 10 മുതല്‍ 16 വര്‍ഷം വരെ
പരമാവധി പോളിസി കാലാവധി 20 വര്‍ഷം
കുറഞ്ഞ അടിസ്ഥാന സം അഷ്വേര്‍ഡ് അഞ്ച് ലക്ഷം രൂപ
നവ് ജീവന്‍ ശ്രീ സിംഗിള്‍ പ്രീമിയം
ഗ്യാരണ്ടീഡ് അഡീഷനുകളുള്ള സിംഗിള്‍ പ്രീമിയം എന്‍ഡോവ്‌മെന്റ് പ്ലാന്‍
പോളിസി കാലാവധി അവസാനിക്കുന്നതുവരെ ആയിരത്തിന് 85 രൂപയുടെ ഗ്യാരണ്ടീഡ് അഡിഷനുകള്‍ പോളിസിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായം 30 ദിവസം
പരമാവധി പ്രായം 60 വയസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |