മലയാളത്തിലും തമിഴിലും തെലുങ്കിലും നിരവധി ആരാധകരുള്ള നടിയാണ് സായ് പല്ലവി. നിവിൻപോളിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ പ്രേമത്തിലൂടെയായിരുന്നു നടി കൂടുതൽ ശ്രദ്ധനേടിയത്. 'പ്രേമം', 'കലി', 'അതിരൻ' തുടങ്ങി മലയാള ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്. സൂര്യ, ദുൽഖർ സൽമാൻ, നിവിൻ പോളി, ധനുഷ്, നാനി, അടക്കമുള്ള പ്രമുഖതാരങ്ങളുടെ നായികയായും തിളങ്ങിയ സായ് പല്ലവിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപര്യം കൂടുതലാണ്.
ഇപ്പോഴിതാ മുൻപ് നടി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ദുൽഖർ സൽമാനൊപ്പം അഭിനയിച്ച കലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന സംഭവത്തെക്കുറിച്ചാണ് നടി പറഞ്ഞത്. ചിത്രത്തിൽ കാർ ഓടിക്കാൻ അറിയാത്ത ആളായാണ് അഭിനയിച്ചതെന്നും എന്നാൽ ശരിക്കും തനിക്ക് കാർ ഓടിക്കാൻ അറിയാമായിരുന്നുവെന്നും സായ് പല്ലവി വ്യക്തമാക്കി.
നടിയുടെ വാക്കുകൾ
കലി എന്ന ഒരു സിനിമ ചെയ്തിരുന്ന സമയത്ത് കാർ ഓടിക്കാൻ അറിയാത്ത ആളായാണ് അഭിനയിച്ചത്. എന്നാൽ എനിക്ക് ശരിക്കും അപ്പോൾ കാർ ഓടിക്കാൻ അറിയാമായിരുന്നു. പക്ഷേ ലെെസൻസ് ഇല്ല. എന്നാൽ ഞാൻ കാർ ഓടിക്കുമെന്ന് പറഞ്ഞിട്ട് ദുൽഖർ വിശ്വസിച്ചില്ല.
ഷൂട്ടിനിംഗിനിടെ ഞാൻ കാർ ഓടിക്കാൻ അറിയാത്ത പോലെ അഭിനയിക്കുന്നുണ്ടായിരുന്നു. ഷൂട്ടിംഗ് സമത്ത് ദുൽഖർ പേടിച്ചാണ് എന്റെ അടുത്ത് ഇരുന്നത്. അദ്ദേഹം എപ്പോഴും ഹാൻഡ് ബ്രേക്കിൽ കെെവച്ചിരുന്നു. എപ്പോഴെങ്കിലും വേറെ വണ്ടിയുടെ അടുത്തേക്ക് ഞാൻ ഓടിക്കുന്ന കാർ പോയാൽ ഹാൻഡ് ബ്രേക്കിൽ വലിക്കാൻ വേണ്ടിയായിരുന്നു അത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |