തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും ഒരു വാഹനാപകടത്തിൽ അത് അവസാനിച്ചതിനെകുറിച്ചും മനസ് തുറക്കുകയാണ് ബോളിവുഡ് നടി പ്രീതി സിന്റ. എക്‌സിൽ ആരാധകരുമായി സംസാരിക്കുന്നതിനിടെയാണ് പ്രീതി സിന്റ തന്റെ ആദ്യ പ്രണയം അവസാനിച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തിയത്. 'കൽ ഹോ നാ ഹോ' സിനിമയെക്കുറിച്ചും പ്രീതി പരാമർശിച്ചു. 2003ൽ പുറത്തിങ്ങിയ ഒരു ട്രയാങ്കിൾ ലവ് സ്റ്റോറിയാണ് 'കൽ ഹോ നാ ഹോ'.
"കൽ ഹോ നാ ഹോ" എപ്പോൾ കണ്ടാലും കരച്ചിൽ വരാറുണ്ട്. അതുപോലെ അഭിനയിക്കുന്ന സമയത്തും കരഞ്ഞിരുന്നു. മാത്രമല്ല എന്റെ ആദ്യ പ്രണയിതാവ് ഒരു വാഹനാപകടത്തിലാണ് മരിക്കുന്നത്, അതിനാൽ ഈ സിനിമ ചെയ്യുമ്പോൾ വളരെ വത്യസ്തമായ അനുഭവമാണ് കിട്ടിയിരുന്നത്. മിക്ക രംഗങ്ങളിലും എല്ലാ അഭിനേതാക്കളും സ്വാഭാവികമായി കരഞ്ഞു. അമാന്റെ മരണ രംഗം ചിത്രീകരിക്കുമ്പോൾ ക്യാമറയ്ക്ക് മുന്നിലും പിന്നിലും എല്ലാവരും കരയുന്നുണ്ടായിരുന്നു! ഞാൻ ചെയ്തതിൽ വച്ച് ഏറ്റവും കൂടുതൽ വിഷമിച്ചതും സന്തോഷിച്ചതുമായ ചിത്രമായിരുന്നു കൽ ഹോ നാ ഹോ. ആ ഓർമ്മകൾക്ക് പകരം വയ്ക്കാൻ ഒന്നിനും കഴിയില്ല, ഇങ്ങനെയൊരു ചിത്രം നിർമ്മിച്ചതിന് യാഷ് അങ്കിളിനോട് ഞാൻ എന്നേക്കും നന്ദിയുള്ളവളായിരിക്കും. യാഷ് അങ്കിൾ, നിങ്ങളെപ്പോലെ ഒരു മനുഷ്യൻ ഇനി ഉണ്ടാകില്ല. നിങ്ങൾ പോയപ്പോൾ എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം എടുത്തു കൊണ്ട് പോയതുപോലെയായിരുന്നു. ഈ ഒരൊറ്റ ചിത്രം മതി നിങ്ങളെ എന്നെന്നേക്കുമായി ഓർമ്മിക്കാൻ." പ്രീതി സിന്റ കുറിച്ചു.
കൂടാതെ, ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്‌വെല്ലുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ പ്രീതി സിന്റ ആഞ്ഞടിച്ചു. ഏഴ് മത്സരങ്ങളിൽ നിന്ന് വെറും 48 റൺസ് മാത്രം വഴങ്ങിയാണ് വിരലിനേറ്റ പരിക്ക് കാരണം ഐപിഎലിൽ നിന്നും മാക്സ്‌വെൽ പുറത്തായത്. ചൊവ്വാഴ്ച, മാക്സ്‌വെല്ലിന്റെ തിരിച്ചുവരവിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് ഒരു ആരാധകൻ പ്രീതി സിന്റയോട് വിചിത്രമായ ഒരു ചോദ്യം ചോദിക്കുന്നത്. മാക്സ്‌വെല്ലിന്റെ മോശം ഫോമിന് പിന്നിലെ കാരണം നടിയെ വിവാഹം കഴിക്കാൻ കഴിയാത്തതാണോ എന്ന് അയാൾ ചോദിച്ചു. “മാം മാക്സ്‌വെൽ നിങ്ങളുടെ ടീമിന് വേണ്ടി മോശമായ പ്രകടനമാണല്ലോ കാഴ്ചവച്ചെത്, അദ്ദേഹത്തിന് നിങ്ങളെ വിവാഹം കഴിക്കാൻ കഴിയാത്തതാണോ അതിന് കാരണം എന്നായിരുന്നു ആരാധകന്റെ പോസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |