ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിനുശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന റോന്ത് ജൂൺ 13ന് റിലീസിന് ഒരുങ്ങുന്നു. ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെയാണ് റോന്ത് സഞ്ചരിക്കുന്നത്.
ജോസഫ് , നായാട്ട്, ഇലവീഴാപൂഞ്ചിറ, ഓഫീസർ ഓൺ ഡ്യൂട്ടി എന്നീ ചിത്രങ്ങൾക്കുശേഷം ഷാഹി കബീർ രചന നിർവഹിക്കുന്ന ചിത്രം കൂടിയാണ്. സുധികോപ്പ, അരുൺ ചെറുകാവിൽ, ലക്ഷ്മി മേനോൻ, ക്രിഷ കുറുപ്പ്, നന്ദനുണ്ണി എന്നിവരാണ് മറ്റു താരങ്ങൾ. മനേഷ് മാധവൻ ക്യാമറ ചലിപ്പിക്കുന്നു. ഗാനരചന വിനയാക് ശശികുമാർ, സംഗീതം അനിൽ ജോൺസൺ, എഡിറ്റർ പ്രവീൺ മംഗലത്ത്, സൗണ്ട് മിക്സിംഗ് സിനോയ് ജോസഫ്, ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ രതീഷ് അമ്പാട്ട്, രഞ്ജിത് ഇ.വി.എം, മോജോ ജോസ് എന്നിവർ ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |