യോഗി ബാബുവിനെ മുഖ്യ കഥാപാത്രമാക്കി വിനീഷ് മില്ലെനിയം സംവിധാനം ചെയ്യുന്ന ജോറ കയ്യെ തട്ട്ങ്കെ എന്ന തമിഴ് ചിത്രം നാളെ റിലീസ് ചെയ്യും.തീ കുളിക്കും പച്ചയ് മരം എന്ന തമിഴ് ചിത്രം സംവിധാനം ചെയ്ത വിനീഷ് മില്ലേനിയം, ശ്രീനിവാസനെ നായകനാക്കി കല്ലായി എഫ് എം എന്ന മലയാള ചിത്രവും ഒരുക്കിയിട്ടുണ്ട്. കോഴിക്കോടുകാരനാണ് വിനീഷ് . ഒരു സാധാരണക്കാരനായ മജീഷ്യന്റെ ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ത്രില്ലർ ഗണത്തിൽ ഇറങ്ങുന്ന യോഗി ബാബുവിന്റെ ആദ്യ സിനിമ ആണ്. ശാന്തി റാവു ആണ് നായിക . ഹരീഷ് പേരടി, വാസന്തി ( ഏജന്റ് ടീന ), കൽക്കി, മൂർ (കള ഫെയിം ), സാക്കിർ അലി, മണിമാരൻ, അരുവി ബാല,നൈറ നിഹാർ, അൻവർ ഐമർ, ടി .കെ വാരിജാക്ഷൻ, ശ്രീധർ ഗോവിന്ദരാജ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
വിനീഷ് മില്ലെനിയവും പ്രകാശ് പയ്യോളിയും ചേർന്നാണ് രചന.
ഛായാഗ്രഹണം മധു അമ്പാട്ട്, സംഗീതം -എസ്. എൻ. അരുണഗിരി.പശ്ചാത്തല സംഗീതം ജിതിൻ കെ റോഷൻ, എഡിറ്റർ -സാബു ജോസഫ്. ആർട്ട് എസ്. അയ്യപ്പൻ. മേക്കപ്പ് ചന്ദ്ര കാന്തൻ. വാമ എന്റർടൈൻമെന്റിന്റെ ബാനറിൽ സാക്കിർ അലിയാണ് നിർമ്മാണം. വിതരണം - ഡ്രീം ബിഗ് ഫിലിംസ്,പി .ആർ . ഒ എം. കെ. ഷെജിൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |