ന്യുമെക്സിക്കൊ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ടിക് ടോക്ക് ലൈവ് സ്ട്രീമിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ബ്യൂട്ടിടിപ്സുകളെക്കുറിച്ചു വീഡിയോ ചെയ്തിരുന്ന വലേറിയ മാർക്വേസ് എന്ന 23 കാരിയാണ് കൊല്ലപ്പെട്ടത്. മെക്‌സിക്കോയിലെ സപോപാനിൽ യുവതി ജോലി ചെയ്തിരുന്ന ബ്യൂട്ടി സലൂണിൽ വച്ചായിരുന്നു ദാരുണ കൊലപാതകം. സംഭവം നടക്കുന്നതിന് തൊട്ടു മുമ്പ്, തന്റെ ടിക് ടോക്ക് ലൈവ് സ്ട്രീമിൽ ഒരു കളിപ്പാട്ടം കൈയിൽ പിടിച്ചു കൊണ്ടാണ് ആരോ വരുന്നുണ്ടെന്ന് അവൾ പറഞ്ഞത്, മുറിയുടെ മറ്റൊരു ഭാഗത്ത് നിന്നും "ഹേയ്, വെയ്ൽ?" എന്ന് ആരോ ചോദിച്ചു. 'യെസ്' എന്ന് മാർക്വേസ് മറുപടി നൽകിയതാണ് അവസാനമായി ലൈവ് സ്ട്രീമിൽ കേട്ട ശബ്ദം. നിമിഷങ്ങൾക്കകം വെടിയേറ്റ് കൊല്ലപ്പെട്ടു.
വീഡിയോ അവസാനിക്കുന്നതിന് മുമ്പ് ഒരാൾ ഫോൺ എടുക്കുന്നതായും കാണപ്പെട്ടു, അതേസമയം വെടിയേറ്റ് കിടക്കുന്ന മാർക്വേസിന്റെ മുഖവും ലൈവ് സ്ട്രീമിൽ ചെറുതായി കാണിച്ചു. ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും ഏകദേശം 2,00,000 ഫോളോവേഴ്‌സ് മാർക്വേസ്, താൻ സലൂണിൽ ഇല്ലാതിരുന്നപ്പോൾ ഒരു "വിലയേറിയ സമ്മാനം" തനിക്ക് ആരോ എത്തിക്കാൻ വന്നതായി ലൈവ് സ്ട്രീമിന്റെ തുടക്കത്തിൽ പറഞ്ഞിരുന്നു. മാത്രമല്ല അത് പറഞ്ഞപ്പോൾ യുവതി വല്ലാതെ ഭയക്കുന്നുണ്ടായിരുന്നു. പ്രതിയെ പൊലീസിന് ഇതുവരെ കണ്ടെത്തനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |