പേരാവൂർ: വർദ്ധിച്ചു വരുന്ന രാസലഹരിക്കെതിരെ “തിരസ്കരിക്കാം ലഹരിയെ കുതിക്കാം ജീവിതത്തിലേക്ക് " എന്ന സന്ദേശവുമായി ലൈബ്രറി കൗൺസിൽ കോളയാട് പഞ്ചായത്ത് സമിതി മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. 17ന് വൈകുന്നേരം നാലിന് കോളയാട് പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ നിന്നാരംഭിച്ച് പുത്തലം വഴി പുന്നപ്പാലം കടന്ന് കോളയാട് തിരിച്ചെത്തുന്ന വിധമാണ് മാരത്തോൺ.ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തുന്ന പുരുഷന്മാർക്കും വനിതകൾക്കും സമ്മാനങ്ങളുണ്ടാവും.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിതിൻ രാജ് മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്യും. പഞ്ചായത്ത് പരിധിയിലെ ദേശീയ കായിക താരങ്ങളെ ആദരിക്കും.മിനി മാരത്തോണിൽ അഞ്ഞൂറിലധികം കായിക താരങ്ങൾ പങ്കെടുക്കും. തുടർന്ന് മാലൂർ പ്രഭാത് ആർട്‌സ് ക്ലബ് അവതരിപ്പിക്കുന്ന സംഗീത ശില്പവും ഉണ്ടായിരിക്കും. വാർത്താ സമ്മേളനത്തിൽ കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി, പഞ്ചായത്തംഗം ടി.ജയരാജൻ, കെ.ഷിജു, എം.പൊന്നപ്പൻ, പി.പ്രേമവല്ലി എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |