പൂച്ചാക്കൽ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ 1989ൽ നടന്ന തിരഞ്ഞെടുപ്പിൽ ആരും തപാൽ ബാലറ്റ് തിരുത്തിയിട്ടില്ലെന്ന് അന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.വി.ദേവദാസ് പറഞ്ഞു. ജി.സുധാകരനായിരുന്നു അന്ന് പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി. പ്രവർത്തനങ്ങൾക്ക് ആത്മാർത്ഥമായി നേതൃത്വം നൽകിയ സുധാകരൻ ഒരിക്കലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കുമെന്ന് തോന്നുന്നില്ലെന്നും വ്യക്തമാക്കി.
അന്ന് 25,123 വോട്ടിനാണ് കോൺഗ്രസിലെ വക്കം പുരുഷോത്തമൻ ദേവദാസിനെ പരാജയപ്പെടുത്തിയത്. കെ.ജി.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറിയും കെ.എസ്.ടി.എ സ്ഥാപക നേതാവുമായിരുന്നു ദേവദാസ്. എൻ.ജി.ഒ യൂണിയൻ ഉൾപ്പെടെയുള്ള സംഘടനകൾ ചേർന്നുള്ള ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റും ജീവനക്കാരുടെ പ്രക്ഷോഭസമിതി കൺവീനറും ആയിരിക്കുമ്പോഴാണ് സ്ഥാനാർത്ഥിയായത്. ദേവദാസിന് മേയ് 25ന് 90 വയസ് പൂർത്തിയാകും. പാണാവള്ളി ശ്രീകണ്ഠേശ്വരത്ത് മകൾ ജിഷയുടെ വീട്ടിൽ വിശ്രമ ജീവിതത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |