പടന്നക്കാട് :കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് പടന്നക്കാട് കാർഷിക കോളേജിൽ തുടക്കമായി. 250 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. പടന്നക്കാട് കാർഷിക കോളേജ് ആദ്യമായാണ് സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന് ആതിഥ്യമരുളുന്നത്. യു ജി സി ഡ്രാഫ്റ്റ് റെഗുലേഷൻ 2025 പ്രശ്നങ്ങളും പ്രതിരോധവും എന്ന വിഷയത്തിൽ നടന്ന സെമിനാർ സി.പി.എം ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.ആർ സാജൻ അദ്ധ്യക്ഷത വഹിച്ചു. കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് ജോയിന്റ് സെക്രട്ടറി സി.വി ഡെന്നി , സംഘാടകസമിതി ചെയർമാൻ വി.വി രമേശൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ പ്രദീ്ഷ് സ്വാഗതവും പി. നിധിഷ് നന്ദിയും പറഞ്ഞു. തുടർന്ന് ജീവനക്കാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ശനിയാഴ്ച രാവിലെ 10 ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമ്മേളനം വൈകിട്ട് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |