ആലപ്പുഴ: സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് റീൽസ്, പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കും. ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുത്തിയാണ് പോസ്റ്ററും റീൽസും നിർമ്മിക്കേണ്ടത്. മികച്ച പോസ്റ്ററിന് 5000 രൂപയും റീൽസിന് 10,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം.
stateschoolpravesanam2025@gmail.com എന്ന ഇമെയിൽ വിലാസത്തിലാണ് സൃഷ്ടികൾ അയക്കേണ്ടത്. മത്സരാർത്ഥിയുടെ ബയോഡാാറ്റയും സ്കൂൾ പ്രധാന അധ്യാപികയുടെ സാക്ഷ്യപത്രവും പ്രത്യേകമായി അറ്റാച്ച് ചെയ്യണം. സർക്കാർ, എയിഡഡ് സ്‌കൂൾ വിദ്യാർത്ഥികൾക്കാണ് അവസരം.
സൃഷ്ടികൾ 24ന് മുമ്പായി അയക്കണമെന്ന് സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവത്തിന്റെ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ആർ. റിയാസ്, കൺവീനർ സുനിൽ മാർക്കോസ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |