വീട് വയ്ക്കുന്നത് മുതൽ വീട്ടിലെ ചെടികളുടെ സ്ഥാനം വരെ വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. വാസ്തു പ്രകാരം കാര്യങ്ങൾ ചെയ്യുന്നതായിരിക്കും കുടുംബാംഗങ്ങൾക്ക് എപ്പോഴും നല്ലതെന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്. അത്തരത്തിൽ വാസ്തു പ്രകാരം രണ്ട് ചെടികൾ വീട്ടിൽ നട്ടാൽ സമ്പത്തും ഐശ്വര്യവും വന്നുചേരുമെന്ന് പറയപ്പെടുന്നു. ആ ചെടികൾ നട്ടാൽ ആ വീട്ടിൽ ഒരിക്കലും സാമ്പത്തിക പ്രശ്നം ഉണ്ടാകില്ലെന്നാണ് വിശ്വാസം.
അതിൽ ഒന്ന് തുളസി ചെടിയാണ്. വീട്ടിൽ തുളസി ചെടിവയ്ക്കുന്നത് വളരെ ശുഭകരമാണെന്ന് കണക്കാക്കപ്പെടുന്നു. വാസ്തുപ്രകാരം തുളസി ചെടിനടുന്നതും ദിവസവും തുളസി പൂജിക്കുന്നതും വീട്ടിൽ ലക്ഷ്മി ദേവി വസിക്കുന്നതിന് കാരണമാകുന്നുവെന്നാണ് വിശ്വാസം. രണ്ടാമത്തെ മണി പ്ലാന്റാണ്. വീട്ടിലെ സാമ്പത്തിക പ്രതിസന്ധി മാറ്റാൻ മണി പ്ലാന്റ് നടുന്നത് നല്ലതാണെന്ന് വാസ്തുവിൽ പറയുന്നു. വാസ്തുപ്രകാരം മണി പ്ലാന്റ് ഉള്ള സ്ഥലത്ത് ഒരിക്കലും പണത്തിന് ക്ഷാമമുണ്ടാകില്ല. മണി പ്ലാന്റ് തെക്ക് - കിഴക്ക് ദിശയിൽ വേണം നടാൻ.
അതുപോലെ വാസ്തു പ്രകാരം വീട്ടിൽ വീടിന്റെ കിഴക്ക്, വടക്ക്, വടക്ക് കിഴക്ക് ദിശകളിൽ ശംഖുപുഷ്പം നടുന്നതാണ് ശുഭകരമാണ്. ഈ ദിശ ദെെവദിശയായി കണക്കാക്കപ്പെടുന്നു. അതിനാൽ ഇവിടെ ശംഖുപുഷ്പം നട്ടാൽ വീട്ടിൽ ഐശ്വര്യവുംവും സന്തോഷവും പോസിറ്റീവ് എനർജിയും നൽകുന്നു. പണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉള്ളവർ വെളുത്ത ശംഖുപുഷ്പം വീട്ടിൽ നടുന്നത് നല്ലത്. പ്രശ്നങ്ങൾ അകറ്റാൻ ഇത് സഹായിക്കും. വെള്ള ശംഖുപുഷ്പം സമ്പത്തിനെ ആകർഷിക്കുമെന്നും വാസ്തു വിദഗ്ധർ പറയാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |