കോഴിക്കോട്: കേരള സാങ്കേതിക സർവകലാശാല (കെ.ടി.യു) നടത്തിപ്പിൽ മേൽക്കൈ നേടാനായി സർക്കാർ ഇല്ലാത്ത അധികാരം പ്രയോഗിച്ചതിൽ എതിർപ്പുമായി വിവിധ സർവകലാശാല സിൻഡിക്കേറ്റംഗങ്ങൾ. വൈസ് ചാൻസലറെ അറിയിക്കാതെ ഉന്നതവിദ്യാഭ്യാസ വകുപ്പ് സർവകലാശാലയിലേക്ക് അന്വേഷണ സംഘത്തെ അയച്ചതിലാണ് പ്രതിഷേധം. സർവകലാശാലകളിൽ അരാജകത്വം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇടതു സർക്കാർ നിയമസഭയിൽ പാസാക്കിയെടുത്ത ബില്ലുകളെ സംശയത്തോടെ സമീപിക്കാനാവൂവെന്നും കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം എ.കെ അനുരാജ്,കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാർ,ടി. ജി നായർ,പി.എസ് ഗോപകുമാർ എന്നിവർ വ്യക്തമാക്കി. എസ്.എഫ്.ഐ നേതാവിൽ നിന്ന് അടിസ്ഥാനരഹിതമായ പരാതി വാങ്ങി നടപടിയുമായി മുന്നോട്ടുപോവുക വഴി മന്ത്രി ആർ.ബിന്ദുവിന്റെ ഓഫീസ് ഇല്ലാത്ത അധികാരം പ്രയോഗിക്കാനാണ് ശ്രമിക്കുന്നതെന്നും സിൻഡിക്കേറ്റംഗങ്ങൾ പ്രസ്താവനയിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |