ഏതൊരു കാര്യം ചെയ്യുമ്പോഴും വാസ്തു നോക്കുന്നവരാണ് മലയാളികൾ. ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്താൻ വാസ്തുവിന് കഴിയും. നിങ്ങളുടെ കുടുംബത്തിൽ സമാധാനവും സമ്പത്തും ഉറപ്പാക്കാൻ വാസ്തു പ്രകാരമുള്ള കാര്യങ്ങൾ ചെയ്യാൻ ജ്യോതിഷികൾ നിർദേശിക്കാറുണ്ട്. വീട് വയ്ക്കുമ്പോഴും വീട്ടിലെ സാധനങ്ങളുടെ സ്ഥാനം നിശ്ചയിക്കുമ്പോഴുമാണ് പലരും പ്രധാനമായും വാസ്തു പരിഗണിക്കുന്നത്.
അതിൽ പ്രധാനപ്പെട്ട ഒന്നാണ് ക്ലോക്കിന്റെ സ്ഥാനം. ക്ലോക്കുകൾ കൃത്യസ്ഥലത്ത് വയ്ക്കുന്നത് വീടിനുള്ളിൽ പോസ്റ്റിറ്റീവ് എനർജി നിറയ്ക്കുന്നുവെന്നാണ് വിശ്വാസം. വാസ്തുപ്രകാരം വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് ക്ലോക്ക് വയ്ക്കുന്നത് ഒരിക്കലും നല്ലതല്ല. ഇത് ദോഷം ചെയ്യുമെന്നാണ് ജ്യോതിഷികൾ പറയുന്നത്. പടിഞ്ഞാറ് ദിശയിൽ ക്ലോക്ക് വച്ചാൽ അത് വീട്ടിൽ പലതരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. വാസ്തു അനുസരിച്ച് ക്ലോക്ക് എപ്പോഴും വീടിന്റെ കിഴക്കോ വടക്കോ ദിശയിൽ വയ്ക്കുക.
ഇത് വീട്ടിലുള്ളവർക്ക് ഗുണം ചെയ്യുമെന്നാണ് വിശ്വാസം. വീടിന്റെ പ്രവേശന കവാടത്തിലും കിടക്കയ്ക്ക് മുകളിലും ഒരിക്കലും ക്ലോക്ക് സ്ഥാപിക്കരുത്. നിങ്ങളുടെ വീട്ടിലെ ക്ലോക്ക് നിലച്ചുപോയാൽ ഉടൻ തന്നെ അവിടെ നിന്ന് നീക്കം ചെയ്യുക. നിലച്ച ക്ലോക്ക് ദോഷം ചെയ്യുമെന്നാണ് വാസ്തുവിൽ പറയുന്നത്. ഇത് നെഗറ്റീവ് എനർജി വീട്ടിൽ നൽകുമെന്നും വിശ്വാസം ഉണ്ട്. ക്ലോക്ക് വാസ്തുനോക്കി കൃത്യമായ സ്ഥാനത്ത് വച്ചില്ലെങ്കിൽ സാമ്പത്തിക നഷ്ടം, സമാധാനം ഇല്ലായ്മ എന്നിവയ്ക്ക് കാരണമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |