ഒറ്റ നോട്ടത്തിൽ 20 കാരിയുടെ ലുക്കിൽ നടി സിമ്രാൻ. വെള്ളിത്തിരയിൽ വിജയങ്ങൾ ആഘോഷിക്കുകയാണ് സിമ്രാൻ. തിയേറ്ററിൽ മികച്ച പ്രകടനവുമായി മുന്നേറുന്ന ടൂറിസ്റ്റ് ഫാമിലിയിൽ വാസന്തി എന്ന അമ്മയായി നിറഞ്ഞാടിയ സിമ്രാൻ ആണോ ഇതെന്ന് പുതിയ ചിത്രം കണ്ട് ആരാധകർ ചോദിക്കുന്നു.
തമിഴിലെ സൂപ്പർ താരങ്ങളുടെ നായികയായി ഒരുകാലത്ത് തിളങ്ങിയിട്ടുണ്ട് സിമ്രാൻ. അഭിനയം, നൃത്തം എന്നിവ കൊണ്ട് തൊണ്ണൂറിലും രണ്ടായിരത്തിലും സിമ്രാനെ വെല്ലാൻ തമിഴ് സിനിമയിൽ ആരുമില്ലായിരുന്നു.
1997ൽ പ്രഭുദേവ ചിത്രം വി. ഐ.പി.യിലൂടെ അരങ്ങേറ്റം. വി ഐ പി 100 ദിവസം പ്രദർശിപ്പിച്ചു. വിജയ് യുടെ പ്രിയ നായികയായിരുന്നു. പ്രഭുദേവയുടെ സഹോദരൻ രാജു സുന്ദരവുമായി ഏറെ നാളുകൾ സിമ്രാൻ ഗോസിപ്പ് കോളത്തിൽ ഇടം പിടിക്കുകയും ചെയ്തു.
കമൽഹാസനൊപ്പം സിമ്രാൻ ഒരു ലിപ് ലോക് രംഗത്തു അഭിനയിച്ചതാണ് രാജു സുന്ദരവുമായുള്ള ബന്ധം തകരാൻ കാരണമെന്ന് അക്കാലത്ത് പ്രചാരണമുണ്ടായിരുന്നു. പിന്നാലെ
കമൽഹാസനും സിമ്രാനും ലിവിംഗ് റിലേഷൻഷിപ്പിൽ കഴിഞ്ഞിരുന്നുവെന്നും വാർത്തകൾ വന്നു. എന്നാൽ ഈ ബന്ധവും അധികനാൾ മുന്നോട്ടു പോയില്ല. പഞ്ചതന്ത്രം, പാർത്താലെ പരവസം, പമ്മൽ കെ സംബന്ധം, ബ്രഹ്മചാരി എന്നീ ചിത്രങ്ങളിലാണ് കമൽഹാസനും സിമര്ാനും ഒരുമിച്ചഭിനയിച്ചത്. അതേസമയം ബാല്യകാല സുഹൃത്ത് ദീപക് ബഗ്ഗയുമായി 2003ൽ ആയിരുന്നു സിമ്രാന്റെ വിവാഹം. രണ്ടുപേരും ഒരേ പ്രായക്കാ
ർ. അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലിയിൽ അതിഥി വേഷത്തിൽ എത്തി സിമ്രാൻ അടുത്തിടെ വിസ്മയിപ്പിച്ചു.അജിത്തിന്റെ നായികയായും സിമ്രാൻ തിളങ്ങി . മമ്മൂട്ടി നായകനായ ഇന്ദ്രപ്രസ്ഥം എന്ന സിനിമയിലൂടെ മലയാളത്തിലും സാന്നിദ്ധ്യം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |