കാക്കനാട് :അഖില കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷൻ ജില്ലാ സുഹൃദ് സംഗമം തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണിപ്പിള്ള ഉദ്ഘടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുഞ്ഞ് തൃക്കാക്കര അദ്ധ്യക്ഷത വഹിച്ചു. ആകാശവാണിയിൽ നിന്ന് വിരമിച്ച പ്രോഗ്രാം മേധാവി മാത്യം ജോസഫിനെ ചടങ്ങിൽ ആദരിച്ചു.
ആകാശവാണി മഞ്ചേരി നിലയം മുൻ മേധാവി ഡി. പ്രദീപ് കുമാർ, കൊച്ചിനിലയം മുൻ മേധാവി ബാലനാരായണൻ, എ.കെ. ആർ. എൽ. എ. സംസ്ഥാന സെക്രട്ടറി സുനിൽകുമാർ പനമണ്ണ, ട്രഷറർ ഉമ്മർ എടപ്പാൾ, പ്രമോദ് ഗോപു, ജിജീഷ് വടൂക്കര, ആചാരി തിരുവത്ര , ജോൺ ഫിലിപ്പ് , പൗലോസ് പട്ടിമറ്റം, അനിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |