തിരുവനന്തപുരം: നോർക്ക നടത്തുന്ന പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ പഠിക്കുന്നതിനായി കർണാടക സ്കിൽ ഡെവലപ്മെൻ്റ് അതോറിറ്റി ചെയർമാൻ ഡോ. ഇ.വി. രമണ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം നോർക്ക റൂട്ട്സ് സന്ദർശിച്ച് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരിയുമായി ചർച്ച നടത്തി.
ലോക കേരള സഭയിലൂടെ പ്രവാസി കേരളീയരുമായി ദൃഢമായ ബന്ധമാണ് നോർക്ക വളർത്തിയെടുത്തിട്ടുള്ളതെന്ന് അജിത് കോളശേരി പറഞ്ഞു. കൊവിഡ് മഹാമാരിയും പ്രളയക്കെടുതികളും നേരിടുന്നതിന് പ്രവാസികളുടെ പിന്തുണ സഹായകമായിരുന്നു. കൊവിഡ് കാലത്ത് മരുന്നുകളും മറ്റു സേവനങ്ങളും ലഭ്യമാക്കുന്നതിന് 27 രാജ്യങ്ങളിൽ പ്രവാസികളുമായി സഹകരിച്ച് നോർക്ക ഹെൽപ്പ് ഡെസ്ക്കുകൾ പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നോർക്ക ലഭ്യമാക്കുന്ന വിവിധ സേവനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും സംബന്ധിച്ച് പ്രോജക്ട്സ് മാനേജർ ഫിറോസ് ഷാ വിശദീകരിച്ചു. നോർക്കയുടെ പ്രവാസി ക്ഷേമപ്രവർത്തനങ്ങളിൽ അനുയോജ്യമായവ നടപ്പാക്കുന്നതിനും സാധ്യമായ മേഖലകളില്‍ സഹകരിച്ചു പ്രവർത്തിക്കുന്നതിനുമുളള സാദ്ധ്യതകൾ ആരായുമെന്ന് ഡോ. ഇ.വി. രമണ റെഡ്ഡി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |