കൊച്ചി: സർക്കാർ ചെലവിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂളുകളിലെ പ്ളസ് വൺ പ്രവേശനത്തിന് പിന്നാക്ക സംവരണം ഉറപ്പാക്കാൻ ഇപ്പോഴും നടപടിയില്ല. സർക്കാർ സ്കൂളുകളിൽ 28% പിന്നാക്ക സംവരണം നൽകുമ്പോഴാണ് വർഷങ്ങളായി ഈ അനീതി തുടരുന്നത്. 2013 മുതൽ ഇത് പരിഹരിക്കാൻ വകുപ്പുതലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും തീരുമാനമില്ല. സ്വകാര്യ സർവകലാശാലകൾ വന്നാൽ സംവരണം ലഭ്യമാക്കുമെന്ന് നിലപാടെടുത്ത ഇടതു സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും പിന്നാക്ക സംവരണം നടപ്പാക്കുന്നതിൽ താത്പര്യം കാട്ടുന്നില്ല.
സംസ്ഥാനത്ത് 845 എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലായി 1,94,875 സീറ്റുണ്ട്. ഇതിലെ 28 ശതമാനമാണ് പിന്നാക്ക വിഭാഗങ്ങൾക്ക് നഷ്ടമാകുന്നത്. പട്ടികജാതി, വർഗ വിഭാഗങ്ങളുടെ 20% സീറ്റിൽ ഒഴിവു വരുന്നവയും ജനറൽ സീറ്റാക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. നിയമപ്രകാരം ഇവ ഒ.ഇ.സി വിഭാഗത്തിനോ അവരില്ലെങ്കിൽ ഒ.ബി.സിക്കോ നൽകുകയാണ് വേണ്ടത്.
എയ്ഡഡ് സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും ന്യൂനപക്ഷങ്ങളുടേതാകയാൽ സംവരണ അപാകതമൂലം വലിയ തിരിച്ചടി ഹൈന്ദവ പിന്നാക്ക സമുദായങ്ങളിലെ വിദ്യാർത്ഥികൾക്കാണ്. ഒ.ബി.സി സംവരണം ഇല്ലാത്തതിനാൽ എയ്ഡഡ് വിദ്യാലയങ്ങളിൽ 10% മുന്നാക്ക സംവരണവും നടപ്പാക്കാനാവില്ല.
ഹയർ സെക്കൻഡറി
സീറ്റ് സംവരണം:
വിഭാഗം.............. സർക്കാർ ............. ന്യൂനപക്ഷ, പിന്നാക്കേതര എയ്ഡഡ് ........... ന്യൂനപക്ഷ, പിന്നാക്ക എയ്ഡഡ്
#ഓപ്പൺ മെരിറ്റ് ............42% ............... 60% ..................... 40%
#മാനേജ്മെന്റ് സീറ്റ്...... ബാധകമല്ല................ 20%.................. 20%
#കമ്മ്യൂണിറ്റി ക്വാട്ട ....... ബാധകമല്ല.................ഇല്ല.................... 20%
# ഒ.ബി.സി ക്വാട്ട ... ........28% ............. ഇല്ല ..............ഇല്ല
#പട്ടികജാതി................... 12% .................. 12%............... 12%
#പട്ടിക വർഗം.................. 8% .................. 8%............... 8%
#സാമ്പത്തികസംവരണം... 10% ........... ഇല്ല........... ഇല്ല
എയ്ഡഡ് ഹയർ സെക്കൻഡറി
സ്കൂളുകൾ : 845
സീറ്റുകൾ: 1,94,875
'സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് വിദ്യാലയങ്ങളിൽ സംവരണം നടപ്പാക്കാത്തതിന് ഒരു നീതീകരണവുമില്ല. ഇക്കാര്യത്തിൽ ഇടതുസർക്കാരെങ്കിലും ആത്മാർത്ഥമായ നിലപാടെടുക്കണം.
-വി.ആർ.ജോഷി,
പിന്നാക്കക്ഷേമ വകുപ്പ്
മുൻ ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |