തന്റെ പുതിയ ജീവിതപങ്കാളിയെക്കുറിച്ച് അവതാരകയും സംരംഭകയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ ആര്യ ബാബു വെളിപ്പെടുത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. ആർ ജെയും മുൻ ബിഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനെയാണ് ആര്യ വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്. ഇപ്പോഴിതാ തന്റെ വിവാഹ വിശേഷങ്ങളെക്കുറിച്ച് ആര്യ കൗമുദി മൂവീസിന് മുൻപ് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചത് ശ്രദ്ധനേടുകയാണ്.
'ഇനി പ്രേമിച്ച്, ലിവിംഗ് ടുഗദർ ടെസ്റ്റ് ഒക്കെ നടത്തി ഒക്കെ ആണോ അല്ലയോ എന്നിങ്ങനെയുള്ള കാര്യങ്ങൾക്കൊന്നും വയ്യ. ആ സമയം ഒക്കെ പോയി. ഇപ്പോൾ അങ്ങനെയൊരു മാനസികാവസ്ഥയിലല്ല. കല്യാണം കഴിച്ച് സെറ്റിൽ ആകണമെന്ന ചിന്ത രണ്ടുമൂന്ന് വർഷങ്ങളായുണ്ട്. വീട്ടുകാരും സുഹൃത്തുക്കളും ഒക്കെ പറയുന്നുണ്ട് സെറ്റിൽ ആകണമെന്ന്. ഈ കുട്ടി മാത്രം എന്താ ഇങ്ങനെ നടക്കുന്നത് എന്നണ് അവർ ചോദിക്കുന്നത്. പങ്കാളിയയെും വിവാഹജീവിതത്തെയും ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. അമ്മ കല്യാണം കഴിക്കണമെന്നത് മോൾക്കും ഇഷ്ടമാണ്'- എന്നായിരുന്നു ആര്യയുടെ പ്രതികരണം.
കഴിഞ്ഞദിവസമാണ് വിവാഹ നിശ്ചയ ഫോട്ടോ പങ്കുവച്ച് കൊണ്ട് ആര്യ തന്റെ പുതിയ ജീവിത പങ്കാളിയെ പരിചയപ്പെടുത്തിയത്. ഏറെ നാളായി ഉറ്റ സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും. ഉറ്റസുഹൃത്തിൽ നിന്ന് ജീവിത പങ്കാളിയിലേയ്ക്ക് എന്നാണ് ആര്യ ചിത്രത്തിനൊപ്പം കുറിച്ചത്. ഏറ്റവും വേഗത്തിലെടുത്ത തീരുമാനത്തിലൂടെ ജീവിതം അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവിലെത്തി എന്നും ആര്യ കുറിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |