തിരുവനന്തപുരം: കേരളകൗമുദിയുടെ 114-ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിക്കും. വൈകിട്ട് അഞ്ചിന് ഹോട്ടൽ ഓ ബൈ താമരയിൽ നടക്കുന്ന ചടങ്ങിൽ വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി ആമുഖപ്രഭാഷണം നടത്തും. അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് സ്വാഗതം പറയും. ചീഫ് മാനേജർ വിമൽ കുമാർ.എസ് പങ്കെടുക്കും.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 14 പേർക്ക് ഗവർണർ അവാർഡുകൾ സമ്മാനിക്കും.
എസ്.കെ ഹോസ്‌പിറ്റൽ ചെയർമാൻ ആൻഡ് മാനേജിംഗ് പാർട്ണർ കെ.എൻ.ശിവൻകുട്ടി, കിംസ് ആശുപത്രി ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ജയപ്രകാശ് മാധവൻ, അമരാലയ റിസർച്ചർ ആൻഡ് ക്രിയേറ്റർ ശക്തിബാബു, ഓറിയോൺ ഫൗണ്ടർ ആൻഡ് മാനേജിംഗ് ഡയറക്ടർ ശ്യാം.പി.പ്രഭു, എസ്.എൻ ഹെൽത്ത് കെയർ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.സുഷാന്ത് സുധാകർ, സഫയർ മാനേജിംഗ് ഡയറക്ടർ ഡോ.വി.സുനിൽകുമാർ, ഗുരുപത്മം സ്‌പൈൻ കെയർ സെന്റർ ഡയറക്ടർ ഡോ.ബി.റോബിൻ ഗുരു സിംഗ്, നാരായണ കോളേജ് ഓഫ് എൻജിനിയറിംഗ് ചെയർമാൻ ബാലാജി സിദ്ധാർത്ഥ്, ഭാരത് സേവക് സമാജ് വൈസ് ചെയർമാൻ ബി.എസ്.ഗോപകുമാർ, സരസ്വതി എന്റർപ്രൈസസ് മാനേജിംഗ് ഡയറക്ടർ വി.മോഹൻദാസ്, ബ്ലൂ മൗണ്ട് പബ്ലിക് സ്കൂൾ ചെയർമാൻ ഡോ.കെ.വിജയൻ, ആകാൻഷ് ഫ്ലൈറ്റ് സ്കൂൾ ചെയർമാൻ ആൻഡ് സി.ഇ.ഒ ക്യാപ്റ്റൻ ആകാൻഷ്.ഇ.വി, ബ്രഹ്മപുരം ശ്രീ മഹാലക്ഷ്മി പ്രത്യംഗിര ക്ഷേത്രം ചെയർമാൻ വി.ഉണ്ണികൃഷ്ണൻ നമ്പൂതിരി, ലീഡ് ഐ.എ.എസ് അക്കാഡമി ഡയറക്ടർ ഡോ.അനുരൂപ് സണ്ണി തുടങ്ങിയവർ അവാർഡുകൾ ഏറ്റുവാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |