പാലക്കാട്: അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആർട്സ് ആൻഡ് സയൻസ് കോളേജിൽ കൊമേഴ്സ് (2), ഇംഗ്ലീഷ്(3), ഹിന്ദി(1), എക്കണോമിക്സ് (1), പബ്ലിക് അഡ്മിനിസ്‌ട്രേഷൻ(1), ഫിസിക്കൽ എജുക്കേഷൻ(1) കമ്പ്യൂട്ടർ അപ്ലിക്കേഷൻ(1) വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയും ആണ് അടിസ്ഥാന യോഗ്യത. കൊമേഴ്സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഉദ്യോഗാർത്ഥികൾക്ക് ജൂൺ മൂന്നിന് രാവിലെ 10 നും ഇംഗ്ലീഷ്, ഹിന്ദി, എക്കണോമിക്സ്, ഫിസിക്കൽ എജുക്കേഷൻ ഉദ്യോഗാർത്ഥികൾക്ക് ജൂൺ നാല് രാവിലെ 10നുമാണ് അഭിമുഖം. താൽപര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04924 254142
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |