ഒറ്റക്കൊമ്പൻ സിനിമയ്ക്കുവണ്ടി പാലാ കുരിശു പള്ളിക്കു മുന്നിൽ. പൊതുനിരത്തിൽ സുരേഷ് ഗോപിയും മാർക്കോ വില്ലൻ കബീർ ദുഹാൻ സിംഗും തമ്മിലുള്ള സംഘട്ടന രംഗ ചിത്രീകരണത്തിന് ഷോട്ടെടുത്തത് പ്രശസ്ത സംവിധായകൻ ഭദ്രൻ. ഭദ്രന്റെ ശിഷ്യനാണ് ഒറ്റക്കൊമ്പ ന്റെ സംവിധായകൻ നവാഗതനായ മാത്യൂസ് തോമസ്. മാത്യൂസ് തോമസിന്റെ അഭ്യർത്ഥന പ്രകാരമാണ് ഭദ്രൻ ലൊക്കേഷനിൽ എത്തിയത്. പാലാ ആണ് ഭദ്രന്റെ നാട്. സുരേഷ് ഗോപിയെ നായകനാക്കി യുവതുർക്കി എന്ന ചിത്രം ഭദ്രൻ സംവിധാനം ചെയ്തിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് ചങ്ങനാശ്ശേരി മാർക്കറ്റിൽ സ്ഫടികം സിനിമയ്ക്കുവേണ്ടി മോഹൻലാൽ എന്ന ജനപ്രിയ നടൻ ജീപ്പ് ജംബ് ചെയ്യിച്ച് പുഴയിലേക്കു വീഴുന്ന സാഹസ്സികമായ രംഗം ചിത്രീകരിക്കുമ്പോൾ നാട്ടുകാരിലൊരാളായി മാത്യൂസ് തോമസും ആവേശത്തോടെ കൈയിടിച്ചു നിൽപ്പുണ്ടായിരുന്നു.
ജോണി ആന്റണിയുടെ ശിഷ്യനായി സംവിധാനത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു തുടങ്ങിയ മാത്യുസ് ദീപൻ, അമൽനീരദ്, ഖാലിദ് റഹ്മാൻ, തരുൺ മൂർത്തി, നിസാം ബഷീർ,
തുടങ്ങിയവർക്കൊപ്പവും പ്രവർത്തിച്ചു. ലൊക്കേഷനിൽ എത്തിയ ഭദ്രനെ മാത്യൂസ് തോമസ്സും, പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കലും ചേർന്ന് സ്വീകരിച്ചു.ഷോട്ടിനു മുമ്പ് ക്യാമറാമാൻ ഷാജിയേയും സംവിധായകൻ മാത്യൂസ് ഭദ്രനു പരിചയപ്പെടുത്തി. ഷിബിൻ ഫ്രാൻസിസ് ആണ് രചന.ഇന്ദ്രജിത്ത് ,
വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റണി , മേഘ്ന രാജ്, ബിജു പപ്പൻ, ഇടവേള ബാബു, ബാലാജി ശർമ്മ, മാർട്ടിൻ മുരുകൻ, ജിബിൻ ഗോപിനാഥ്, പൂജപ്പുര രാധാകൃഷ്ണൻ,പുന്ന പ്ര അപ്പച്ചൻ, വഞ്ചിയൂർ പ്രവീൺ, ബാബു പാല , ദീപക് ധർമ്മടം, തുടങ്ങിയ വലിയ താരനിര യുണ്ട്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |