തൃശൂർ: മോഷണക്കുറ്റം ചുമത്തി ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ചത് ഗൗരവകരമെന്നും ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി. ആർ.ജെ.ഡി, എസ്.സി, എസ്.ടി സെന്റർ സംസ്ഥാന നേതൃയോഗം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ഇ.കെ. സജിത്ത്കുമാർ അദ്ധ്യക്ഷനായി. മലപ്പുറം കൂരിയാട് പണിപൂർത്തിയാകാറായ ദേശീയപാത ഇടിഞ്ഞ് വീണതിൽ സമഗ്രാന്വേഷണം നടത്തണമെന്നും കാലവർഷകാലത്ത് ദേശീയ പാതയുടെ സ്ഥിതി വിലയിരുത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ഭാരവാഹികളായ മോഹൻ സി. അറവന്തറ, കെ.പി. രവീന്ദ്രൻ, ബിജു ആട്ടോർ, വി. സ്വരാജ്, കുഞ്ഞൻ ശശി, എം.കെ. വിനോദ്, കെ.എം. രജില, കൈമനം ജയകുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |