കൊട്ടാരക്കര: സിദ്ധനർ സർവീസ് സൊസൈറ്റി 114ാം നമ്പർ കണിയാംകോണം ശാഖയിൽ അവാർഡുദാനവും അവധിക്കാല ക്ലാസും ആരംഭിച്ചു. ശാഖാ പ്രസിഡന്റ് അരവിന്ദന്റെ അദ്ധ്യക്ഷയിൽ ചേർന്ന ചടങ്ങിൽ എ്സ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ളസ് നേടിയ ശാഖയിലെ വിദ്യാർത്ഥികൾക്ക് സിദ്ധനർ സർവീസ് സൊസൈറ്റി മുൻ ജൻറൽ സെക്രട്ടറി പാത്തല രാഘവൻ അവാർഡുകൾ വിതരണം ചെയ്തു. താലൂക്കു ചെയർമാൻ എൻ.എസ്. രവീന്ദ്രൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ്. രാഘവൻ പുലമൺ മുഖ്യ പ്രഭാഷണം നടത്തി. ശ്രീബാലൻ, ഗോപി ഇ.ടി.സി, സിന്ധു ഹരികുമാർ, ദീപ്തി രാമചന്ദ്രൻ,ബീന കണിയാംകോണം, ഓമന പുലമൺ, മുരളി, ശശി, എസ്.കെ. പൊടിയൻ, രതി, മഞ്ചുപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |