കൊല്ലം: പോളയത്തോട്ടിൽ മൂന്നംഗ കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതികളെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇബ്നു (22), നൗഫൽ (23), പൊടിമോൻ (22), അമീർ (22), വിഘ്‌നേഷ് (23) എന്നിവരാണ് പിടിയിലായത്.
19 ന് വൈകിട്ട് 7നാണ് സംഭവം. പോളയത്തോട് നാഷണൽ നഗർ 60 ൽ നിയാസിന്റെ വീടിന് മുന്നിലെത്തിയ പ്രതികൾ യാതൊരു പ്രകോപനവും കൂടാതെ അസഭ്യം പറയുകയും ഗേറ്റിൽ തട്ടി ബഹളം വയ്ക്കുകയും ചെയ്തത് ചോദ്യം ചെയ്ത നിയാസിനെ തള്ളി താഴെയിടുകയും അടിക്കുകയും ചെയ്തു. തടയാൻ ചെന്ന ഭാര്യാപിതാവ് അബ്ദുൾ ലത്തിഫിനെയും നിയാസിന്റെ ഭാര്യ ഷാമോളെയും ആക്രമിച്ചു. സമീപത്ത് കിടന്ന ഉണക്ക മടൽ ഉപയോഗിച്ച് തലയിൽ ഉൾപ്പെടെ അടിക്കുകയും നിലത്തു തള്ളിയിട്ടു ചവിട്ടുകയും ചെയ്തു. പ്രതികൾ സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് കെടുപാടുകൾ വരുത്തിയെങ്കിലും പരാതി ലഭിക്കാത്തതിനാൽ ഈ സംഭവത്തിൽ കേസെടുത്തിട്ടില്ല. ഷാമോളുടെ പരാതിയിൽ കസ്റ്റഡിയിൽ എടുത്ത നാല് പ്രതികളെ റിമാൻഡ് ചെയ്തു. കൈക്ക് പരിക്കേറ്റ പ്രതികളിലൊരാളായ അമീർ ജില്ല ആശുപത്രിയിൽ ചിക്കത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |