ന്യൂഡൽഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്രയ്ക്ക് വീടുമായി വലിയ ബന്ധമുണ്ടായിരുന്നില്ലെന്ന് പിതാവ് ഹരിഷ് മൽഹോത്ര. മകൾ പാക്കിസ്ഥാനിലേക്ക് പോയതിനെക്കുറിച്ചോ യൂട്യൂബ് ചാനലിനെക്കുറിച്ചോ ഒന്നുമറിയില്ലെന്നും പ്രതികരിച്ചു. ഡൽഹിയിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീടുവിട്ടത്. മറ്റ് വിവരങ്ങളൊന്നും പറഞ്ഞിരുന്നില്ല. കൊവിഡിനു മുൻപ് ഡൽഹിയിൽ ജോലി ചെയ്തിരുന്നു. അതിനാൽ ഡൽഹിക്കു പോകുന്നുയെന്ന് പറഞ്ഞപ്പോൾ മറ്റൊന്നും ചോദിച്ചില്ല. വീടിനുള്ളിൽ വച്ച് വീഡിയോകൾ ചിത്രീകരിക്കാറുണ്ടായിരുന്നു. -ഹരിഷ് പറഞ്ഞു. അതിനിടെ ജ്യോതിയുടെ വീട്ടിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ ചില ഡയറികൾ കണ്ടെത്തി.
പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ കഴിഞ്ഞയാഴ്ചയാണ് ഹരിയാന സ്വദേശിയായ ജ്യോതി മൽഹോത്ര അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |