ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട'യിലെ പുതിയ ഗാനം പുറത്തിറങ്ങി. റാപ്പർ വേടൻ പാടിയ 'വാടാ വേടാ' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ജേക്സ് ബിജോയിയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. അറസ്റ്റിനും വിവാദത്തിനും ശേഷം വേടൻ ആദ്യമായി സിനിമയിൽ പാടുന്ന പാട്ടാണിത്.
വേടൻ തന്നെയാണ് പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത്. ചിത്രത്തിലെ ചില രംഗങ്ങളും ഗാനത്തിലുണ്ട്. കെെവിലങ്ങ് അണിഞ്ഞ് വേടൻ പാട്ട് പാടുന്ന രീതിയിലെ വീഡിയോയും ഇറക്കിയിട്ടുണ്ട്. കാടിന്റെ മക്കളോടുള്ള ഭരണകൂടത്തിന്റെ അനീതിയാണ് പശ്ചാത്തലം. ടൊവിനോയെയും പാട്ടിൽ കാണാം.
മേയ് 23നാണ് നരിവേട്ട റിലീസ് ചെയ്യുന്നത്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എന്റർടെയ്ൻമെന്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ അത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്.
ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിംഗ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, തമിഴ് സംവിധായകനും നടനുമായ ചേരൻ, പ്രിയംവദ കൃഷ്ണൻ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരാണ് മറ്റ് താരങ്ങൾ.ഛായാഗ്രഹണം - വിജയ്, സംഗീതം- ജേക്സ് ബിജോയ്,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |