ടോയ്‌ലറ്റിലെ ദുർഗന്ധം മിക്ക വീടുകളിലെയും പ്രധാന പ്രശ്നങ്ങളിലൊന്നാണ്. കിടപ്പുമുറിയിലേക്കും ഹാളിലേക്കുമൊക്കെ ഈ ദുർഗന്ധം വമിക്കുകയും ചെയ്യും. എന്താണ് ഇതിനൊരു പരിഹാരം?
ടോയിലറ്റ് ശുചിയായി സൂക്ഷിക്കുകയെന്നത് തന്നെയാണ് ഇതിന് ഏറ്റവും നല്ല പരിഹാരം.
യൂറോപ്യൻ ക്ലോസറ്റാണെങ്കിൽ ഉപയോഗ ശേഷം അടച്ചുവയ്ക്കുക. കുറച്ച് ഉപ്പും വിനാഗിരിയും ചേർത്ത് ടോയ്‌ലറ്റ് തറ വൃത്തിയാക്കുന്നത് കീടങ്ങളെയും ദുർഗന്ധത്തെയും അകറ്റാൻ സഹായിക്കും. ഓറഞ്ച് തൊലി ടോയ്‌ലറ്റിന്റെ ജനലിലും മറ്റും സൂക്ഷിക്കുന്നത് ദുർഗന്ധം അകറ്റാൻ സഹായിക്കും. ഇതുമാത്രമല്ല വേറെയും പോംവഴികളുണ്ട്.
ബേക്കിംഗ് സോഡയും ഡെറ്റോളും ഉപയോഗിച്ച് ടോയ്‌ലറ്റിലെ ദുർഗന്ധം അകറ്റാം. ചെറിയൊരു കുപ്പിയിൽ കുറച്ച് ബേക്കിംഗ് സോഡയിട്ട് കൊടുക്കുക. വലിയ ടോയ്‌ലറ്റാണെങ്കിൽ കുറച്ച് കൂടുതൽ ബേക്കിംഗ് സോഡ വേണം. ഇതിലേക്ക് കുറച്ച് ഡെറ്റോൾ ഒഴിക്കുക. ശേഷം കുപ്പി അടച്ചുവയ്‌ക്കണം. അടപ്പിൽ ചെറിയ നാല് ദ്വാരങ്ങളും ഇട്ട് ടോയ്‌ലറ്റിൽ വച്ചാൽ ദുർഗന്ധം അകറ്റാം.
ഒരു കുപ്പിയിൽ ബേക്കിംഗ് സോഡയിട്ട് അൽപം പുൽത്തൈലം ചേർത്തുകൊടുക്കുക. ശേഷം നന്നായി യോജിപ്പിച്ച്, നേരത്തെ ചെയ്തപ്പോലെ അടപ്പിൽ ദ്വാരങ്ങളിട്ട് ടോയിലറ്റിൽ സൂക്ഷിക്കാം. കുറച്ചുദിവസം കഴിയുമ്പോൾ പുൽത്തൈലത്തിന്റെയും ബേക്കിംഗ് സോഡയുടെയും ഗന്ധം പോകും. അപ്പോൾ വീണ്ടും മാറ്റി നിറച്ചുകൊടുക്കുക. അതേസമയം, ടോയ്‌ലറ്റ് വൃത്തിയായി സൂക്ഷിക്കാതെ എന്തൊക്കെ ചെയ്താലും മികച്ച റിസൽട്ട് കിട്ടണമെന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |