മലയാള സിനിമാ താരങ്ങൾക്ക് ഒന്നിലധികം വീടുകൾ ഉള്ളത് സർവസാധാരണമാണ്. അടുത്തിടെ നടൻ മമ്മൂട്ടി തന്റെ പനമ്പിള്ളി നഗറിലെ വീട്ടിൽ താമസിക്കാൻ ആരാധകർക്ക് അവസരം നൽകുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. വെക്കേഷൻ എക്സ്പീരിയൻസ് എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടിലെ താമസത്തിന് സൗകര്യം ഒരുക്കുന്നത്. ബോട്ടിക് മോഡൽ വീടാണ്. 75000 രൂപയാണ് ഒരു ദിവസം മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാനായുള്ള തുക.
അത്തരത്തിൽ ഇപ്പോഴിതാ നടൻ മോഹൻലാലിന്റെയും വീടും സന്ദർശകർക്കായി തുറന്നുകൊടുക്കുകയാണ്. താരത്തിന്റെ ഊട്ടിയിലെ ബംഗ്ലാവാണ് ഇപ്പോൾ തുറന്നുകൊടുക്കുന്നത്. ഇവിടെ മോഹൻലാലിനും പ്രണവിനും വിസ്മയയ്ക്കും റൂമുകളുണ്ട്. ആകെ മൂന്നു ബെഡ്റൂമുകളാണ് ഇവിടെയുള്ളത്. വില്ലയിലെ ലിവിംഗ് റൂമിൽ മോഹൻലാലിന്റെ തന്നെ കാരിക്കേച്ചറുകൾ ഉണ്ട്. ഇവിടെത്തെ മിനി ബാറിന് ഗൺ ഹൗസ് എന്നാണ് പേര്. വർഷങ്ങളോളം ഈ വില്ല മോഹൻലാലിന്റെയും കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും ഒരു സ്വകാര്യ വാസസ്ഥലം മാത്രമായിരുന്നു.
ഊട്ടിയിൽ നിന്നും കേവലം 15 മിനിട്ട് ഡ്രെെവ് ചെയ്താൽ ഇവിടെയെത്താം. ഈ പ്രെെവറ്റ് വില്ലയെ ഒരു സ്വകാര്യ ഓപ്പറേറ്റർ വഴിയാണ് വാടകയ്ക്ക് നൽകുന്നത്. 'luxunlock.com' എന്ന വെബ്സെെറ്റിലാണ് ഈ വില്ലയെക്കുറിച്ച് പറയുന്നത്. എത്ര ദിവസത്തേക്ക് വേണമെങ്കിലും ബുക്ക് ചെയ്യാം. 37,000 രൂപയാണ് ആ വെബ്സെെറ്റിൽ നൽകിയിട്ടുള്ള ദിവസവാടക. മറ്റ് നികുതികൾ കൂടി ചേരുന്നതോടെ വാടക തുക ഉയർന്നേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |