കോട്ടയം: പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായുള്ള സ്വാശ്രയ സംഘങ്ങൾക്കും 80 ശതമാനമോ അതിനു മുകളിലോ പട്ടികജാതി വിഭാഗക്കാർ അംഗങ്ങൾ ആയിട്ടുള്ള സ്വാശ്രയ സംഘങ്ങൾക്കും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സംഘങ്ങളിലെ ബാങ്ക് അക്കൗണ്ടിലേക്ക് സാമ്പത്തിക സഹായം അനുവദിച്ചു വരുന്ന പദ്ധതിയുടെ ഭാഗമായി പുതിയ സാമ്പത്തിക വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു. സമർപ്പിക്കുന്ന പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുതൽമുടക്കിന്റെ 75 ശതമാനം സാമ്പത്തിക സഹായമായി ലഭിക്കും.(പരമാവധി 10ലക്ഷം രൂപ). 15 ലക്ഷം രൂപ വരെ മുതൽമുടക്കുള്ള പ്രോജക്ടുകൾ ആയിരിക്കും പരിഗണിക്കുക. മുതൽ മുടക്കിന്റെ ബാക്കി 25 ശതമാനം ബാങ്ക് ലോണായി കണ്ടെത്തണം. 18 മുതൽ 50 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി : 30. ഫോൺ 0481 2562503.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |