പാനൂർ: സി പി.എം പാനൂർ ഏരിയ കമ്മറ്റിയംഗവും ഡി.വൈ.എഫ്.ഐ പാനൂർ ബ്ലോക്ക് സെക്രട്ടറിയുമായ കിരൺ കരുണാകരനെ 107 വകുപ്പു പ്രകാരമുള്ള കേസിൽ വീടു വളഞ്ഞ് അറസ്റ്റു ചെയ്ത പാനൂർ പൊലീസിന്റെ നടപടിയിൽ സി പി. എം പാനൂർ ഏരിയ കമ്മറ്റി പ്രതിഷേധിച്ചു. ഇപ്പോൾ ചുമത്തപ്പെട്ട കേസിൽ തലശ്ശേരി ആർ.ഡി.ഒ കോടതിയിൽ കിരൺ കരുണാകരൻ മുമ്പ് ഹാജരായതായിരുന്നു. എന്നാൽ പോലീസ് നൽകിയ റിപ്പോർട്ടിൽ കിരണിന്റെ പേരില്ലാത്തതിനാൽ തിരിച്ചയച്ചു. പിന്നീട് പൊലീസ് കിരണിനെ കേസിൽ ഉൾപ്പെടുത്തുകയായിരുന്നു. വീടുവളഞ്ഞു അറസ്റ്റു ചെയ്യാനുള്ള സാഹചര്യം ഇല്ലാതിരിക്കെ പൊലിസിന്റെ ഈ നിയമവിരുദ്ധ നടപടി സംശയാസ്പദമാണെന്ന് സി.പി.എം കുറ്റപ്പെടുത്തി. നീതിനിർവഹണത്തിലെ പക്ഷപാതിത്വവും നിരുത്തരവാദപരമായ സമീപനവും പൊലീസ് തിരുത്തണമെന്നും ഏരിയാ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുളള ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |