തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് ജൂണ്‍ 30ന് അവസാനിക്കുന്ന സാഹചര്യത്തിൽ,സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സർവീസ് സംഘടനകളുമായി ചർച്ച ചെയ്ത് നടപ്പാക്കണമെന്ന് ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്.സജീവും ജനറൽ സെക്രട്ടറി കെ.പി.ഗോപകുമാറും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിലവിലെ പദ്ധതിയിലെ അപാകതകൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതിയെ നിശ്ചയിച്ചത്. കാലാവധി അവസാനിക്കുന്നതിന് മുമ്പ് പുതിയ പദ്ധതി തുടങ്ങി തുടർച്ച നഷ്ടപ്പെടാതെ നോക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |