വൈക്കം: അങ്കണവാടികളിൽ പാഠപുസ്തകങ്ങൾ പഠിപ്പിക്കരുതെന്ന് മന്ത്രി കെ.ബി.ഗണേശ് കുമാർ പറഞ്ഞു. കേരള കോൺഗ്രസ് ബി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആർ.ബാലകൃഷ്ണപിള്ള സ്മരണാഞ്ജലിയും അങ്കണവാടി കുട്ടികൾക്കുള്ള പഠനോപകരണവിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അങ്കണവാടികളിൽ എത്തുന്ന കുട്ടികൾക്ക് കളിക്കാനും മറ്റുകുട്ടികളോടൊപ്പം ഉല്ലസിക്കാനുമുള്ള അവസരം ഉണ്ടാക്കണം. മഹാന്മാരുടെ പടങ്ങൾ കാണിച്ച് അവർ ആരാണെന്ന് പറഞ്ഞു കൊടുക്കണം. ശുചിത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾ കുട്ടികളെ അങ്കണവാടികളിൽ നിന്നും പഠിപ്പിക്കണമെന്നും ഗണേശ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ അധ്യക്ഷതവഹിച്ചു.
സി.കെ. ആശ എം.എൽ.എ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി, വൈക്കം നിയോജകമണ്ഡലം എൽ.ഡി.എഫ് കൺവീനർ പി.സുഗതൻ, കേരള കോൺഗ്രസ് ബി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ, രാജേഷ് നട്ടാശേരി, ബി.ശശിധരൻ, മധു ആർ.പണിക്കർ, ഗിരിജാ പി.നായർ, ജയകുമാർ ശ്രീവത്സം തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |