മിനീസ്‌ക്രീൻ താരവും നർത്തകിയുമായ അഞ്ജിത മലയാളികൾക്ക് സുപരിചിതയാണ്. തനിക്ക് സംഭവിച്ച അബദ്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ. സൈബർ തട്ടിപ്പിന് ഇരയായെന്നാണ് താരം അറിയിച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിലൂടെ താരം തട്ടിപ്പിനെപ്പറ്റി വെളിപ്പെടുത്തിയത്. 'ടെലഗ്രാമിൽ പുതിയൊരു തട്ടിപ്പ് വന്നിട്ടുണ്ട്. ഞാൻ ടെലഗ്രാം ഉപയോഗിക്കുന്ന വ്യക്തിയല്ല. അതിനാൽത്തന്നെ എന്റേതെന്ന പേരിൽ മെസേജ് വരികയാണെങ്കിൽ അവഗണിക്കണം. നിങ്ങളുടെ സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്നും വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് അവരെ വിളിച്ച് കാര്യം അന്വേഷിക്കണം. എനിക്ക് ആ അബദ്ധം പറ്റി. വീണ്ടും വീണ്ടും. ശ്രദ്ധിക്കുക.'- എന്നാണ് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
ഇതിനുമുമ്പും നടി സൈബർ തട്ടിപ്പിനിരയായിട്ടുണ്ട്. നേരത്തെ നർത്തകി രഞ്ജന ഗോഹറിന്റെ വാട്സാപ്പ് ഹാക്ക് ചെയ്ത് തട്ടിപ്പുസംഘം അഞ്ജിതയോട് 10,000 രൂപ ആവശ്യപ്പെട്ടിരുന്നു. നടി അത് അയച്ചുകൊടുക്കുകയും ചെയ്തു.
പിന്നീട് രഞ്ജന വിളിച്ചപ്പോൾ വാട്‌സാപ്പ് ഹാക്ക് ചെയ്‌തെന്നും പണം കടം ചോദിച്ചാൽ കൊടുക്കരുതെന്ന് പറയുകയും ചെയ്‌തു. അതോടെയാണ് തട്ടിപ്പിനിരയായത് അഞ്ജിതയ്ക്ക് മനസിലായത്. സൈബർ തട്ടിപ്പിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും വാട്സാപ്പിലൂടെ തട്ടിപ്പ് നടത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്നായിരുന്നു അഞ്ജിത അന്ന് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |