തിരുവനന്തപുരം:ഹയർ സെക്കൻഡറി പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് വൈകിട്ട് അഞ്ചിന് പ്രസിദ്ധീകരിക്കും.ഹയർസെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റിൽ Candidate Login – SWS ലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results ലിങ്കിലൂടെ ട്രയൽ റിസൾട്ട് പരിശോധിക്കാം.മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ട്രയൽ അലോട്ടമെന്റും Candidate Login-MRS ലൂടെ Trial Resultsൽ പരിശോധിക്കാം.28 ന് വൈകിട്ട് അഞ്ച് വരെ ട്രയൽ അലോട്ടമെന്റ് ലിസ്റ്റ് പരിശോധിക്കാം. ആവശ്യമെങ്കിൽ Edit Applicationലൂടെ തിരുത്തലുകൾ /ഉൾപ്പെടുത്തലുകൾ 28 ന് വൈകിട്ട് അഞ്ചിനകം നടത്താം.തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരമാണിത്. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്കുള്ള വിശദനിർദ്ദേശങ്ങളും വെബ്‌സൈറ്റിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |