കോട്ടയം :ഓർത്തഡോക്സ് സഭയുടെ അടൂർ കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ അപ്രേമിനെ ഭദ്രാസന ഭരണത്തിൽ നിന്നും സഭയുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങളിൽ നിന്നും വൈദിക സെമിനാരിയിലെ ചുമതലകളിൽ നിന്നും മാറ്റി നിറുത്താൻ എപ്പിസ്‌ക്കോപ്പൽ സുന്നഹദോസ് തീരുമാനിച്ചു.
അദ്ദേഹത്തിന്റെ പരമാവർശങ്ങൾ സഭാ നിലപാടിന് എതിരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സഭാ ഭരണഘടനയ്ക്കെതിരായ പരാമർശത്തെ തുടർന്ന് സഖറിയാസ് മാർ അപ്രേമിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |