ചങ്ങനാശേരി : നിയോജക മണ്ഡലത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 444 പേർ ഒത്തുചേർന്നു. ചങ്ങനാശേരി പൗരവേദി ഒരുക്കിയ മെഗാ മെറിറ്റ് ഡേ നിറവ് 2025ലെ വിദ്യാഭ്യാസ സമ്മേളനമായിരുന്നു വേദി. ചെത്തിപ്പുഴ ക്രിസ്തുജ്യോതി ഓഡിറ്റോറിയത്തിൽ എം.ജി സർവകലശാല മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. പൗരവേദി പ്രസിഡന്റ് വി.ജെ ലാലി അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ മുഖ്യപ്രഭാഷണം നടത്തി. മാന്നാനം കെ.ഇ സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ജെയിംസ് മുല്ലശ്ശേരി, ക്രിസ്തുജ്യോതി സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ടോമി ഇലവുങ്കൽ എന്നിവരെ പുരസ്‌കാരം നൽകി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |