കോഴിക്കോട്: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ പെൻഷനേഴ്സ് അസോസിയേഷൻ (കേരള) 24ാം സംസ്ഥാന സമ്മേളനത്തിന് സമാപനം. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ദീപക് കുമാർ ബസു പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാങ്ക് പെൻഷനേഴ്സ് ഉൾപ്പെടെയുള്ള മുതിർന്ന പൗരരുടെ ക്ഷേമത്തിനായി പ്രത്യേക നയം രൂപീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ശ്രീനാരായണ സെന്റിനറി ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് കെ. രാജീവൻ പതാക ഉയർത്തി. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ സർക്കിൾ മാനേജ്മെന്റിന്റെ സഹകരണത്തോടെ നടന്ന പെൻഷനേഴ്‌സ് മീറ്റ് തിരുവനന്തപുരം സർക്കിൾ ജനറൽ മാനേജർ തലച്ചിൽ ശിവദാസ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ഓഫീസേഴ്സ് അസോ. കേരള സർക്കിൾ ജനറൽ സെക്രട്ടറി എസ്. രാജേഷ്,രജത് എച്ച്.സി,അസോസിയേഷൻ ജനറൽ സെക്രട്ടറി എ.രാഘവൻ,തിരുവനന്തപുരം സർക്കിൾ പെൻഷൻ വിഭാഗം അസി. ജനറൽ മാനേജർ സുധീർ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ:രാധാകൃഷ്ണൻ പുല്ലഞ്ചേരി (പ്രസി.),ബി.സി ഉണ്ണികൃഷ്ണൻ നായർ ജോസഫ് പാലക്കൽ(വൈസ് പ്രസി.),ഫിലിപ്പ് കോശി(ജനറൽ സെക്രട്ടറി),കെ.വി അരുണാചലം(ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |