തിരുവനന്തപുരം:പ്ലസ് വൺ ഏകജാലകപ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഹയർസെക്കൻഡറി പ്രവേശന വെബ്‌സൈറ്റിലെ ക്യാൻഡിഡേറ്റ് ലോഗിനിലൂടെ ട്രയൽ അലോട്ട്‌മെന്റ് പരിശോധിക്കാം. ജൂൺ രണ്ടിന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്‌മെന്റിന്റെ സാദ്ധ്യതാലിസ്റ്റ് മാത്രമാണ് ഇത്. എന്നാൽ അപേക്ഷ വിവരങ്ങളിൽ തെറ്റ് കടന്നുകൂടിയിട്ടുണ്ടെങ്കിൽ തിരുത്തുന്നതിന് അവസരമുണ്ട്. ഓപ്‌ഷനുകൾ പുനഃക്രമീകരിക്കുന്നതിനും കഴിയും. 28ന് വൈകിട്ട് അഞ്ച് വരെ ട്രയൽ അലോട്ട്‌മെന്റ് പരിശോധിക്കാം. അപേക്ഷാ വിവരങ്ങൾ അപൂർണ്ണമായി നൽകിയ വിദ്യാർത്ഥികൾക്കും ഈ ഘട്ടത്തിൽ അപേക്ഷ പൂർത്തിയാക്കി കൺഫർമേഷൻ നടത്താം. വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശനത്തിന്റെയും എം.ആർ.എസ് പ്ലസ് വൺ പ്രവേശനത്തിന്റെയും ട്രയൽ അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |