തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു.
വിദ്യാർത്ഥി പ്രവേശനം നാലിന് രാവിലെ 10 മുതൽ എട്ടിന് വൈകിട്ട് നാലുവരെ നടത്തും. അലോട്ട്‌മെന്റ് വിവരങ്ങൾ https://hscap.kerala.gov.in/ ൽ. Candidate Login-SWS ലെ Supplementary Allot Results ലിങ്കിൽനിന്നു ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിൽ പറഞ്ഞിരിക്കുന്ന സ്‌കൂളിൽ മേയ് 13 ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം രക്ഷകർത്താവിനോടൊപ്പം ഹാജരാകണം. പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽനിന്നും പ്രിന്റെടുത്ത് അഡ്മിഷൻ സമയത്ത് നൽകും. ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് വിവരങ്ങൾ ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റിലെ Candidate Login-MRS ലെ Supplementary Allot Results ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർ Supplementary Allot Results ലിങ്കിൽനിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിൽ പറഞ്ഞിരിക്കുന്ന സ്‌കൂളിൽ രക്ഷാകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.
അലോട്ട്‌മെന്റ് ലഭിക്കുന്നവർ സ്ഥിരപ്രവേശനം ജൂലായ് എട്ടിന് വൈകിട്ട് നാലിന് മുൻപായി നേടണം. തുടർ അലോട്ട്‌മെന്റുകളെ സംബന്ധിച്ച വിശദാംശങ്ങൾ 9 ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |